ചൂട് കുരു വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ചൂട് കുരു വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Apr 5, 2024 12:12 PM | By Editor

. ചൂട് കാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ചൂട് കുരു.

ചൂട് കൂടിയതോടെ പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ആളുകളൾ നേരിടുന്നത്. പ്രധാനമായും തൊലിപ്പുറത്തുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ പലരെയും അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം കൂടുതൽ ശ്രദ്ധ ചർമ്മ കാര്യത്തിൽ നൽകാൻ ശ്രമിക്കേണ്ടത്. കടുത്ത ചൂടിലുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ തടയാൻ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ചൂട് കാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ചൂട് കുരു. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂട് കുരുക്കൾ വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഇത് പോകുമെങ്കിലും അസഹനീയമായ ചൊറിച്ചിലും വേദനയുമൊക്കെ സ്വാഭാവികമാണ്. ശരീരത്തിൻ്റെ ചില ഭാ​ഗങ്ങളിൽ വിയർപ്പ് ​ഗ്രന്ഥിക്ക് തടസമുണ്ടാകുമ്പോഴാണ് ഇത്തരം ചൂട് കുരുക്കൾ ഉണ്ടാകുന്നത്.

ചൂട് കുരു ഉണ്ടാകുന്ന ഭാ​ഗങ്ങളിൽ ചൊറിയാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ചൊറിയുന്നത് മൂലം അതിലെ അണുക്കൾ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ തണുത്ത വെള്ളത്തിൽ മുക്കിയ കൊട്ടൺ തുണി ഉപയോ​ഗിച്ച് ആ ഭാ​ഗത്ത് അമർത്തുന്നത് അസ്വസത്ഥത കുറയ്ക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു. ചൊറിച്ചിൽ ഒഴിവാക്കാനും ഇതൊരു നല്ല മാർ​ഗമാണ്.ചൂട് സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾക്കും ഒരുപാട് പ്രാധാന്യമുണ്ട്. നല്ല കോട്ടൺ വസ്ത്രങ്ങൾ ഈ സമയത്ത് ധരിക്കുന്നതാണ് കൂടുതൽ ഉചിതം. സിന്തറ്റിക് വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ശരീരത്തോട് പറ്റി കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. അയഞ്ഞ വസ്ത്രങ്ങൾ വായു കടക്കാൻ സഹായിക്കും. മാത്രമല്ല വിയർക്കുമ്പോൾ ഒട്ടിപിടിക്കാതിരിക്കാനും ഇതാണ് ഉത്തമം. ഇളം നിറമുള്ള വസ്ത്രങ്ങളായിരിക്കും വേനൽ കാലത്ത് കുറച്ച് കൂടി അനുയോജ്യമാകുന്നത്.ചൂട് സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. ഇലക്കറികൾ കഴിക്കുന്നതും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.കുളി കഴിഞ്ഞ ശേഷം ശരീരത്തിൽ നിന്ന് വെള്ളം ഒപ്പിയെടുക്കാൻ ശ്രമിക്കുക. ഒരു കാരണവശാലും അമിതമായി ശരീരം ഉരസാൻ പാടില്ല. മണമില്ലാത്ത ചൂടുകുരുക്കളിൽ ഇടാൻ സാധിക്കുന്ന പൗഡർ ദേഹത്ത് പുരട്ടുന്നത് അമിതമായ ഈർപ്പം വലിച്ച് എടുക്കാൻ ഏറെ സഹായിക്കും. ആവശ്യമെങ്കിൽ വൈദ്യ സഹായത്തോടെ ഇത്തരം പൗഡറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന ക്രീമുകൾ പുരട്ടുന്നതും ​ഗുണം ചെയ്യും.ചൂട് കുരു മാറ്റാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ചൂട് കുരു ഉള്ള ഭാ​ഗത്ത് തേങ്ങാപ്പാൽ തേയ്ക്കുന്നത് കുറച്ച് ആശ്വാസം നൽകും. അതുപോലെ ആര്യവേപ്പിലയിട്ട വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. വേപ്പില അരച്ച് ചൂട് കുരു ഉള്ള ഭാ​ഗത്ത് പുരട്ടുന്നതും നല്ലതാണ്. അതുപോലെ ത്രിഫല പൊടി വെള്ളത്തിൽ കലർത്തി ചൂട്ക്കുരു ഉള്ള ഭാ​ഗത്ത് തേയ്ക്കുന്നതും ഏറെ നല്ലതാണ്.

These things should be taken care of to avoid heat rash

Related Stories
'സിബിഐ അവസാന വാക്കല്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി എം.വി ഗോവിന്ദന്‍

Nov 28, 2024 11:02 AM

'സിബിഐ അവസാന വാക്കല്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി എം.വി ഗോവിന്ദന്‍

'സിബിഐ അവസാന വാക്കല്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി എം.വി...

Read More >>
ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ ചായ.

Aug 12, 2024 12:55 PM

ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ ചായ.

ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ...

Read More >>
ഒറോപുഷ് വൈറല്‍ പനി; ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനം, രോഗത്തെപ്പറ്റി അറിയാം..

Aug 10, 2024 11:14 AM

ഒറോപുഷ് വൈറല്‍ പനി; ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനം, രോഗത്തെപ്പറ്റി അറിയാം..

ഒറോപുഷ് വൈറല്‍ പനി; ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനം, രോഗത്തെപ്പറ്റി...

Read More >>
ചെറുപ്പം നില നിര്‍ത്താന്‍

Aug 7, 2024 11:06 AM

ചെറുപ്പം നില നിര്‍ത്താന്‍

ചെറുപ്പം നില...

Read More >>
പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ

Jul 19, 2024 12:39 PM

പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ

പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ...

Read More >>
മാമ്പഴം കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ ..?

Jun 18, 2024 03:30 PM

മാമ്പഴം കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ ..?

മാമ്പഴം കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ...

Read More >>
Top Stories